തെക്കന്‍ കേരളത്തിലെ ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാര്‍ സമരത്തില്‍

ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാര്‍ സമരത്തില്‍. തെക്കന്‍ കേരളത്തിലെ ജീവനക്കാരാണ് സമരത്തില്‍. തൃശ്ശൂര്‍ കേന്ദ്രമായ സഹകരണ സംഘത്തിനെതിരെയാണ് സമരം. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഇവര്‍ നിരാഹാരം തുടങ്ങി.

തൃശൂര്‍ നാലായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴാം നമ്പര്‍ ഇന്ത്യന്‍ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണസംഘത്തിലെ തൊഴിലാളികളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.

വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, ഗ്രാറ്റുവിറ്റി, പി എഫ് കുടിശിക ഉടനെ അടക്കുക, അനാവശ്യ സ്ഥലം മാറ്റം ഒഴിവാക്കുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളും സമരരംഗത്തുണ്ട്. ഈ മാസം 22 വരെയാണ് നിരാഹാര സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News