മുല്ലപ്പെരിയാർ; തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിൽ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. ജലനിരപ്പും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി.

ഒരു ഷട്ടർ പത്തു സെൻറീമീറ്റർ മാത്രമാണ് തുറന്നിരുന്നത്. ഇതുവഴി സെക്കൻറിൽ 143 ഘനയടി വെള്ളമായിരുന്നു പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്.

കഴിഞ്ഞ മാസം 18-നാണ് ഷട്ടർ തുറന്നത്. 141.90 അടിയാണ് അണക്കെട്ടിൽ ഇപ്പോഴത്തെ ജലനിരപ്പ്. സെക്കൻറിൽ 600 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News