മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം

വെള്ളപ്പൊക്കത്തെ തുടർന്ന് 50,000-ത്തിലധികം ആളുകൾ  വീടുകളിൽ നിന്ന് മാറി താമസിക്കാൻ  നിർബന്ധിതരായി.

മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളും ഗ്രാമങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലായി , നിരവധി വാഹനയാത്രികർ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങി.

ഔദ്യോഗിക കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാജ്യത്തുടനീളം മാറ്റിപ്പാർപ്പിച്ചവരുടെ എണ്ണം ഏകദേശം 51,000 ആയി ഉയർന്നു, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശം കിഴക്കൻ സംസ്ഥാനമായ പഹാംഗാണ്, അവിടെ ഏകദേശം 32,000 പേർ അവരുടെ വീടുകളിൽ നിന്ന് മാറാൻ നിർബന്ധിതരായി.

തലസ്ഥാനമായ ക്വാലാലംപൂരിന് ചുറ്റുമുള്ള രാജ്യത്തെ ഏറ്റവും സമ്പന്നവും ജനസംഖ്യയുള്ളതുമായ സംസ്ഥാനമായ സെലാൻഗോറിനെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് സെലാംഗറിൽ ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റുള്ളവരെ കാണാതായതായി റിപ്പോർട്ടുകൾ വന്നതോടെ മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News