നിന്റെ ആദ്യചുവടുകള്‍, നിന്റെ ആദ്യ വീഴ്ച… എന്റെ കടുവക്കുഞ്ഞിന് ജന്മദിനാശംസകള്‍: തൈമൂറിന് ആശംസകളുമായി കരീന

കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്റെ അഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് കരീന പങ്കുവച്ച ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകള്‍. എന്റെ ടിം ടിം, നിന്നെ പോലെ മറ്റാരുമില്ല കുഞ്ഞേ…’ എന്ന വാചകങ്ങളോടു കൂടിയാണ് കരീന മകന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

‘നിന്റെ ആദ്യചുവടുകള്‍, നിന്റെ ആദ്യ വീഴ്ച… ഒരുപാട് അഭിമാനത്തോടെയാണ് ഞാനിത് റെക്കോര്‍ഡ് ചെയ്തത്. ഇത് നിന്റെ ആദ്യത്തേയൊ അവസാനത്തെയോ വീഴ്ചയല്ല, എന്റെ കുഞ്ഞേ… പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പായും അറിയാം. നീ എപ്പോഴും സ്വയം എണീറ്റ്, തല ഉയര്‍ത്തി പിടിച്ച്, വലിയ മുന്നേറ്റം നടത്തുമെന്ന്. കാരണം, നീയെന്റെ കടുവക്കുഞ്ഞാണ്. എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകള്‍. എന്റെ ടിം ടിം, നിന്നെ പോലെ മറ്റാരുമില്ല കുഞ്ഞേ…’ എന്നാണ് കരീന കുറിക്കുന്നത്.

ആരാധകര്‍ സ്‌നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികളുടെ മകനായി 2016 ഡിസംബറില്‍ 20നാണ് തൈമൂറിന്റെ ജനനം. കരീനയേക്കാളും സെയ്ഫ് അലിഖാനേക്കാലും ആരാധകരുണ്ട് തൈമൂറിന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here