പാൻഡെമിക് യുഗത്തിലെ ആദ്യത്തെ ബില്യൺ ഡോളർ-വരുമാനം നേടുന്ന ചിത്രമായി സ്പൈഡർമാൻ നോ വേ ഹോം

പാൻഡെമിക് യുഗത്തിലെ ആദ്യത്തെ ബില്യൺ ഡോളർ-വരുമാനം നേടുന്ന ചിത്രമായി സ്പൈഡർമാൻ നോ വേ ഹോം. Avengers: Endgame Avengers: Infinity War എന്നിവ മാത്രമാണ് ഇത്തരത്തിൽ ബോക്‌സ് ഓഫീസ് ഹിറ്റായിട്ടുള്ളത്.മാസങ്ങൾ നീണ്ട കൊവിഡ് പ്രേരകമായ അടച്ചുപൂട്ടലിൽ നിന്ന് തീയറ്ററുകൾ പോരാട്ടം തുടരുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്.

രാജ്യത്താകമാനം 3100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 16ന് റിലീസ് ചെയ്ത ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോമി’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ ചലചിത്ര പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമെന്നാണ് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോമി’നെ ആരാധകര്‍ വിലയയിരുത്തുന്നത്.

മാര്‍വലിന്റെ എന്‍ഡ്‌ഗെയിമിന് ശേഷം ആരാധകര്‍ ഏറ്റവുമധികം ആര്‍പ്പുവിളിച്ചതും കൈയടിച്ചതും ഒരുപക്ഷേ ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’ എന്ന ചിത്രത്തിനായിരിക്കും. അത്രയധികം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഒരു ചിത്രം തന്നെയാണ് മാര്‍വലും സംവിധായകന്‍ ജോണ്‍ വാട്ട്സും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും, മുമ്പുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങളിലെ വില്ലന്‍മാരും, ഹൃദയത്തില്‍ തൊടുന്ന രംഗങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ ചിത്രം.

“ഇതൊരു അവിശ്വസനീയമായ ഓപ്പണിംഗ് ആണ്,” എന്നാണ് ഫ്രാഞ്ചൈസ് എന്റർടൈൻമെന്റ് റിസർച്ച് നടത്തുന്ന ഡേവിഡ് എ ഗ്രോസ് പറഞ്ഞത്. വൻ ജനപ്രീതിയുള്ള ബ്രിട്ടീഷ് താരം ടോം ഹോളണ്ടിന്റെ ഏറ്റവും പുതിയ സ്പൈഡർ-മാൻ.  ഹോംകമിംഗ് (2017), സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019) എന്നിവയ്ക്ക് ശേഷം ജോണ്‍ വാട്ട്സ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സ്പൈഡര്‍മാന്‍ സിനിമയാണ് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’. ‘ഫാര്‍ ഫ്രം ഹോം’ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നുമാണ് നോ വേ ഹോം തുടങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News