വിവാഹ പ്രായം ഉയർത്തൽ: പഠനങ്ങൾക്ക്‌ ശേഷം മാത്രം നടപ്പാക്കണമെന്ന് വനിതാ കമ്മീഷൻ

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്കും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കും ശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന്‌ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

കേരളത്തിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ടതല്ലിത്‌. സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ്‌ നിയമ നിർമാണം നടത്തേണ്ടത്‌. വിവാഹപ്രായം സംബന്ധിച്ച്‌ ഇന്നുള്ള നിയമത്തിലെത്തിയത്‌ ഒരുപാട്‌ കാലത്തെ ചർച്ചകൾക്ക്‌ ശേഷമായിരുന്നുവെന്നും സതീദേവി പറഞ്ഞു.

കോഴിക്കോട്‌ വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here