ഡെൽറ്റയേക്കാൾ ഒമൈക്രോൺ കേസുകൾക്ക് തീവ്രത കുറവാണ് എന്നതിന് തെളിവുകളൊന്നുമില്ല:പുതിയ പഠനം

ഒമൈക്രോൺ ഡെൽറ്റയേക്കാൾ മാരകമാണോ ? ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമോ? മൂന്നാമത്തെ ഡോസ് വാക്സിൻ ഒമൈക്രോൺനെതിരെ മികച്ച പ്രതിരോധശേഷി നൽകുമോ? ഇത്തരത്തിൽ ചോദ്യങ്ങൾ ഉയരുകയാണ് .യൂറോപ്പ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ ഒമൈക്രോൺ കേസുകൾ കുതിച്ചുയരുകയും വർഷാവസാന ആഘോഷങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുന്നതിനാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർ നെട്ടോട്ടമോടുകയാണ്.

ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ പുതിയ കണ്ടെത്തലുകൾ വ്യത്യസ്തമാണ്.
പുതിയ കൊവിഡ് വേരിയന്റായ ഒമൈക്രോൺ,ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞതാണെന്ന ലക്ഷണമൊന്നും കാണിച്ചിട്ടില്ലെന്ന് ഇംപീരിയൽ കോളേജിന്റെ   പഠനം വ്യക്തമാക്കുന്നു.

ഡെൽറ്റയിലേതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് ഒമൈക്രോൺ അണുബാധ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു.

മുൻകാലങ്ങളിൽ കോവിഡ് വന്നവരിൽ രോഗപ്രതിരോധശേഷി ഒമൈക്രോണിനെതിരെ 19% വരെ കുറവാണ് എന്നും , പഠനം കാണിക്കുന്നു.

പഠനമനുസരിച്ച്, മുന്പ് അണുബാധ വന്നവരിലും കുത്തിവയ്പ് എടുത്തവർക്കും ഒമൈക്രോണ് ബാധിക്കാം.രണ്ട് ഡോസ് വാക്സിൻ ഒമിക്രോണിനെതിരെ 20% രോഗപ്രതിരോധശേഷി നൽകുന്നു, ഇത് സ്വാഭാവിക പ്രതിരോധശേഷിക്ക് അനുസൃതമാണ്.മൂന്നാമത്തെ ഡോസ് ബൂസ്റ്റർ ഷോട്ടുകളുടെ പ്രാധാന്യം പഠനം അടിവരയിടുന്നുണ്ട്.

ഡെൽറ്റ ,ഒമൈക്രോൺ രണ്ട് വകഭേദങ്ങൾ തമ്മിലുള്ള താരതമ്യം നിഗമനം ചെയ്യാൻ പ്രയാസമാണെന്ന് പഠനം പറയുന്നു. പഠനമനുസരിച്ച്, ഡെൽറ്റയേക്കാൾ ഒമിക്രോൺ കേസുകൾക്ക് തീവ്രത കുറവാണ് എന്നതിന് തെളിവുകളൊന്നുമില്ല. രോഗലക്ഷണങ്ങൾ ഉള്ളവരോ ആശുപത്രിയിൽ പോയവരോ ആയ ആളുകളുടെ പോസിറ്റീവ് പരിശോധനയുടെ അനുപാതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഫലങ്ങൾ. Omicron കേസുകൾ എത്രത്തോളം ഗുരുതരമാകുമെന്ന് വ്യക്തമല്ല.

ഇംപീരിയൽ കോളേജ് ലണ്ടൻ ടീം നവംബർ 29 നും ഡിസംബർ 11 നും ഇടയിൽ ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എല്ലാ പിസിആർ ടെസ്റ്റുകളും വിശകലനം ചെയ്ത, ഏറ്റവും വിപുലമായ പഠനങ്ങളിൽ ഒന്നാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News