എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം; പിന്നിൽ ആർഎസ്എസ് പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട്

ആലപ്പു‍ഴയിലെ എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിൻ്റ പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട് . ചേർത്തലയിൽ ബിജെപി പ്രവർത്തകനെ കൊന്നതിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നു ദിവസമായി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തതായി സൂചന. ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി . നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകം.

കൊലപാതകത്തിന് ശേഷം പ്രതികൾ തങ്ങിയത് ആർഎസ്എസ് കാര്യാലയത്തിൽ. ഇവിടെ നിന്നാണ് രണ്ട് പ്രതികൾ പൊലീസ് പിടിയിലായത്.

അതേസമയം എ​സ്ഡി​പി​ഐ പ്രവര്‍ത്തകനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കാ​ട്ടൂ​ർ സ്വ​ദേ​ശി ര​തീ​ഷ്, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി രാ​ജേ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്കാ​ണ് ആ​ല​പ്പു​ഴ ജെ​എ​ഫ്സി​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് കാ​ർ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here