ആലപ്പുഴ ഇരട്ടക്കൊലപാതകം; സർവകക്ഷിയോഗം ഇന്ന്

ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുന്നു. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

രഞ്ജിത്ത് കൊലക്കേസിൽ ആലപ്പുഴ നഗരത്തിലെ എസ്.ഡി.പി.ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. കേസിൽ നേരിട്ട് ബന്ധമുള്ള 12 പേർക്കായി തിരച്ചിൽ തുടരുകയാണ്. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്.

കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്നു വൈകിട്ട് നാലു മണിക്ക് ചേരും.  ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ നാളെ രാവിലെ 6 വരെ നീട്ടി. പൊലീസിന്‍റെ പരിശോധനയും നിരീക്ഷണവും ജില്ലയിലുടനീളം ശക്‌തമാണ്‌.

അതിനിടെ ബിജെപി നേതാവായ യുവ അഭിഭാഷകൻ്റ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവർത്തകർ പൊലീസ് പിടിയിലെന്ന് സൂചന. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. ബൈക്കിൽ രക്തക്കറ ഉള്ളതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News