ഐ എസ് എൽ; ഇന്ന് എടികെ മോഹൻ ബഗാൻ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എടികെ മോഹൻ ബഗാൻ , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.

ആറു മത്സരങ്ങൾ കളിച്ച എടികെ മോഹൻബഗാൻ രണ്ട് മത്സരങ്ങളിലാണ് ജയിച്ചത്. രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ രണ്ടെത്തിൽ തോറ്റു. സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കുകയും ചെയ്തു.

ഗോവ പരിശീകനായിരുന്ന ജുവാൻ ഫെറാൻഡോയാണ് ടീമിന്റെ പുതിയ പരിശീലകൻ. റോയ് കൃഷ്ണ, ലിസ്റ്റൺ കൊളാക്കോ ,ഹ്യൂഗോ ബോമസ് എന്നിവരിലാണ് എടികെ മോഹൻ ബഗാന്റെ പ്രതീക്ഷ.

ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയം മാത്രമാണ് നോർത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്. എട്ട് ഗോളുകൾ മാത്രമടിച്ച നോർത്ത് ഈസ്റ്റ് 13 ഗോളുകൾ വഴങ്ങി. മിന്നും ഫോമിലുള്ള മലയാളി താരംവി പി സുഹൈറാണ് നോർത്ത് ഈസ്റ്റിന്റെ തുറുപ്പ് ചീട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News