ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം; രാജ്യ തലസ്ഥാനത്ത് ഒന്നാം ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. ശൈത്യ തരംഗം സംബന്ധിച്ച് കാലാവസ്ഥാ നിരീഷണകേന്ദ്രം രാജ്യ തലസ്ഥാനത്ത് ഒന്നാം ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.

ബുധനാഴ്ച വരെ അന്തരീക്ഷ താപനില കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. മധ്യപ്രദേശിൽ അതിശൈത്യ മുന്നറിയിപ്പ് സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശീതക്കാറ്റിൻ്റെ സ്വാധീനത്താൽ മധ്യപ്രദേശിൽ അന്തരീക്ഷ താപനില കുത്തനെ കുറയുകയാണ്. വരും ദിവസങ്ങളിലും ഇതേ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.

കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഞ്ഞു വീഴ്ച തുടരുന്നതിന് ഒപ്പം പഞ്ചാബ്, ഹരിയാന ഉൾപ്പടെ പല സംസ്ഥാനങ്ങളിലും അന്തരീക്ഷ താപനില രാത്രി കാലങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിൽ പ്രവേശിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച ഉച്ചവരെ ശൈത്യ തരംഗ സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News