ലഖിംപൂർ കർഷക കൊലപാതകം; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

ലഖിംപൂർ കർഷക കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയിലെയും, ലോക്സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്തമായി ഇന്ന് മാർച്ച് നടത്തും.

പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്കാണ് മാർച്ചു നടത്തുക. കർഷക കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് തെളിഞ്ഞിട്ടും അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവും കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഇതോടെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.അതേസമയം ഇന്ന് രാജ്യസഭയിൽ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം പാർലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി പ്രതിപക്ഷ ആവശ്യങ്ങൾ തള്ളി ശബ്ദവോട്ടോടെ ബിൽ ലോക്സഭ പാസാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here