അട്ടപ്പാടിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജനങ്ങളിലേയ്ക്ക്….

അട്ടപ്പാടിയിൽ ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂം മുക്കാലിയിൽ പ്രവർത്തനമാരംഭിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഹിൽവാല്യൂ എന്ന പേരിലാണ് അട്ടപ്പാടിയിലെ മൂല്യവർധിത ഉത്പന്നങ്ങൾ ജനങ്ങൾക്കിടയിലേക്കെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് കുറുന്പ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂം ആരംഭിച്ചത്.

ആദിവാസി മഹിളാ കർഷകർ ഉത്പാദിപ്പിക്കുന്ന ചെറു ധാന്യങ്ങളും കാർഷിക-കരകൗശല ഉത്പന്നങ്ങളും വനവിഭവങ്ങളും ഷോറൂമിൽ ലഭിക്കും. ഇത്തരം പദ്ധതികൾ അവർക്ക് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ആദിവാസി ജനവിഭാഗം സ്വയംപര്യാപ്തരാവണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇടപെടൽ ശേഷി ഓരോരുത്തരും വർധിപ്പിക്കണമെന്നും ആരോഗ്യം, വിദ്യാഭ്യാസം, ഭൗതികശേഷി എന്നിവ മെച്ചപ്പെടുത്താൻ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണൻ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്ര‍സിഡൻറ് പി.രാമമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here