കാക്കനാട് ലഹരി മരുന്ന് കേസ് ; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം

കാക്കനാട് ലഹരി മരുന്ന് കേസിൽ കുറ്റപത്രം ജനുവരി ആദ്യം സമർപ്പിക്കാനൊരുങ്ങി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം. കേസിൽ 21 പ്രതികളാണ് ഉള്ളത്. ഇതിൽ 19 പേരുടെ അറസ്റ്റ് നിലവിൽ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക രേഖകൾ കൂടി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാക്കനാട്ടെ അപ്പാർട്ട് മെന്റിൽ വച്ച് ലഹരി മരുന്ന് പിടിച്ചെടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിക്കാൻ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ19 പേരുടെ അറസ്റ്റ് നിലവിൽ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ട്.

ബാക്കി രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊർജിതമാക്കി. ഇവർ കേരളം വിട്ടതായാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്.

ലഹരി മരുന്ന് വാങ്ങാൻ നിരവധി പേർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇവരുടെ ബന്ധം തെളിയിക്കുന്ന ചില ബാങ്ക് രേഖകൾ കൂടി ആവശ്യമാണ്. അത് കൂടി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഓഗസ്റ്റ് 19 ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 84 ഗ്രാം മെത്താ ഫിറ്റമിൻ പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ റെയ്ഡിൽ 1.085 കിലോഗ്രാം മെത്താഫിറ്റമിൻ ലഹരി മരുന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here