ചേർപ്പ് കൊലപാതകം; പ്രതി പട്ടികയിൽ പതിനാറുവയസ്സുകാരനും

തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പട്ടികയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും. മൻസൂർ മാലിക്കിൻ്റെ വീട്ടിൽ താമസിച്ചിരുന്ന സഹായിയായ 16 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്.

ബംഗാൾ സ്വദേശിയായ മാലിക്ക് കഴിഞ്ഞ 13 നാണ് കൊല്ലപ്പെടുന്നത്. ഭാര്യ രേഷ്മാ ബീവിയും കാമുകൻ ധീര്യവുമാണ് പ്രധാന പ്രതികൾ. രണ്ട് ദിവസം മുൻപു തന്നെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് മാലിക്കിൻ്റെയും ധീരുവിൻ്റെയും സഹായിയായ ഒരു 16 വയസുകാരൻ കൂടി കേസിൽ പ്രതിയാകുന്നത്.

ചേർപ്പിലെ ഒരു ഇരുനിലക്കെട്ടിടത്തിലാണ് മാലിക്കും കുടുംബവും കഴിഞ്ഞിരുന്നത്.ഈ വീടിൻ്റെ മറ്റൊരു ഭാഗത്താണ് സ്വർണ പണിക്കാരായ ധീരുവും 16 വയസ്കാരനും താമസിച്ചിരുന്നത്. ധീരുവിനും മാലിക്കിൻ്റെ ഭാര്യ രേഷ്മാ ബീവിക്കും ഒരുമിച്ച് താമസിക്കാനാണ് മാലിക്കിനെ വകവരുത്തിയത്. ഇതിനായി ധീരു മദ്യം നൽകി മാലിക്കിനെ ബോധരഹിതനാക്കി. തുടർന്ന് രേഷ്മാ ബീവിയുടെ സഹായത്തോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കൊലപാതകത്തിൽ 16 വയസുകാരൻ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം മൃതദേഹം മറവ് ചെയ്യുന്നതിനും ഫോൺ നശിപ്പിക്കുന്നതിനും സഹായിച്ചു എന്നതാണ് 16 വയസുകാരനുമേലുള്ള കുറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News