പത്തനംതിട്ടയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രാവിലെ 7 മണിയോടെയാണ് സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News