ജനപ്രതിനിധികൾക്ക് അവഗണന; രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണമില്ല, ബിരുദദാന ചടങ്ങിൽ രാഷ്ട്രീയം കലർത്തി കേന്ദ്ര സർവകലാശാല

ജനപ്രതിനിധികൾക്ക് അവഗണന. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ജനപ്രതിനിധികൾക്ക് ക്ഷണമില്ല. ബിരുദദാന ചടങ്ങിൽ കേന്ദ്ര സർവകലാശാല രാഷ്ട്രീയം കലർത്തി. സ്ഥലം എം എൽ എ ,എം പി എന്നിവർക്കും ക്ഷണം ഇല്ല. സംസ്ഥാന മന്ത്രിമാരെയും ക്ഷണിച്ചില്ല. രാജ്മോഹൻ ഉണ്ണിത്താൻ എം പി,സി എച്ച് കുഞ്ഞമ്പു എം എൽ എ എന്നിവർ സർവകലാശാലയെ അതൃപ്തി അറിയിച്ചു.

കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ,ഡോ സുഭാഷ് സർക്കാർ എന്നിവരാണ് പങ്കെടുക്കുന്നത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ എത്തുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തുന്ന രാഷ്‌ട്രപതിയെ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികൾ സ്വീകരിക്കും. വൈകിട്ട് 3.30നാണ് കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങ്. ചടങ്ങിന് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ ബേസിലേക്ക് പുറപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here