ആശങ്കയായി ഒമൈക്രോൺ; രാജ്യത്ത് രോഗബാധിതർ 200 ആയി

രാജ്യത്ത് ഒമൈക്രോൺ റോഗ്ബാധിതരുടെ എണ്ണം 200 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടിടത്തും 54 രോഗികൾ വീതമാണുള്ളത്. കേരളത്തിൽ 15 പേർക്ക് രോഗം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചത് 12 സംസ്ഥാനങ്ങളിലാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News