‘പുരയ്ക്ക് മീതെ വളർന്നാൽ ആരാണെങ്കിലും വെട്ടി മാറ്റണം’; തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ശശി തരൂർ 19 യുഡിഎഫ് എംപിമാരിൽ ഒരാൾ മാത്രമാണ്. വരുന്ന തെരെഞ്ഞെടുപ്പുകളിൽ ശശി തരൂർ തിക്ത ഫലം അനുഭവിക്കേണ്ടി വരും. ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

ശശി തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചയച്ചത് കോൺഗ്രസും യുഡിഎഫുമാണ്. യുഡിഎഫിന്റെ കേരളത്തിലെ എംപിയാണ് അദ്ദേഹം. കെ. റെയിലിനെകുറിച്ച മെമ്മോറാണ്ടം വായിച്ചു നോക്കിയിട്ടില്ലെന്ന ശശി തരൂരിന്റെ വാദം ശുദ്ധ അസംബന്ധമാണ്.

ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം. ശശി തരൂർ നിലപാട് തിരുത്തണമെന്നും ഉണ്ണിത്താൻ വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News