വരൂ…. നമുക്ക് ചാളപ്പൊടി ഉണ്ടാക്കാം…

ചോറിന് എന്ത് കറിയുണ്ടാക്കുമെന്ന് ആലോചിച്ചുതന്നെ ഒത്തിരി സമയം കളയുന്നവരാണ് നമ്മൾ. കുറച്ചധികം ഉണ്ടാക്കിവച്ചാൽ ഇടയ്ക്കിടെ ചോറിനൊപ്പം ചേർത്തുകഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ചാളപ്പൊടി. അടിപൊളി ചാളപ്പൊടി റെസിപ്പി പരിചയപ്പെടുത്താം.


വേണ്ട ചേരുവകൾ

1.ചാള – അരക്കിലോ

2.ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3.വെളിച്ചെണ്ണ – പാകത്തിന്

4.ഇഞ്ചി ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

പച്ചമുളക് – നാല്, ചതച്ചത്

കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ ചാള മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് ഒരു ചട്ടിയിലാക്കി കാൽ ഗ്ലാസ് വെള്ളത്തിൽ പുഴുങ്ങി വെള്ളം വറ്റിച്ചെടുക്കുക. ചൂടാറിയശേഷം മുള്ളിൽ നിന്നു മാംസം വേർപ്പെടുത്തിയെടുക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ചു വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ഓരോന്നായി ചേർത്തു മൂപ്പിക്കുക. ചുവന്നുള്ളി ഏറ്റവും ഒടുവിൽ വേണം ചേർക്കാൻ.

ഉള്ളി പകുതി മൂക്കുമ്പോൾ ചാള അടർത്തിയതു ചേർത്തിളക്കണം. വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ചുകൊടുക്കണം. നന്നായി മൂത്തു കരുകരുപ്പാകുമ്പോൾ മുളകുപൊടി ചേർത്തിളക്കി വാങ്ങുക. ചൂടാറിയ ശേഷം ടിന്നിലാക്കി സൂക്ഷിക്കാം. ഒരാഴ്ച വരെ ഇത് കേടുവരാതിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News