കേരളത്തിലെ സഹകരണ മേഖലയെ ആര്‍ബിഐക്ക് ഒരു ചുക്കും ചെയ്യാന്‍ ആകില്ല; മന്ത്രി വി.എന്‍.വാസവന്‍

സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനുള്ള ആര്‍ബിഐ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ ആര്‍ബിഐക്ക് ഒരു ചുക്കും ചെയ്യാന്‍ ആകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

നിക്ഷേപകരെ സംരക്ഷിക്കാനുള്ള കരുത്ത് കേരളത്തിലെ സഹകരണമേഖലയ്ക്കുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആര്‍ബിഐ ഓഫീസിലേക്ക് നടന്ന മാര്‍ച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന  റിസർവ്‌ ബാങ്ക്‌ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് കൊച്ചി ആർബിഐ ഓഫീസിലേക്കും  സംസ്ഥാന സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

സിപിഐ (എം) എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ് എംഎൽഎ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here