വെള്ളൂർ എച്ച് എൻ എൽ ഉടൻ പ്രവർത്തനം ആരംഭിക്കും; മന്ത്രി പി രാജീവ്

കേന്ദ്ര സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് കേരളം ഏറ്റെടുത്ത ന്യൂസ് പ്രിൻ്റ് ഫാക്ടറിയായ വെള്ളൂർ എച്ച് എൻ എൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുക .

പുതിയ പേരിന് അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. അംഗീകാരം
കിട്ടാതിരിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു. കമ്പനി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി .

ജനുവരി മുതൽ കമ്പനിയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങും. മെയ് മാസത്തോടെ കമ്പനി പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. നാല് ഘട്ടങ്ങളിലായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News