നിങ്ങൾക്ക് പിസിഒഡി ഉണ്ടോ? എങ്ങനെ തിരിച്ചറിയാം?

പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസീസ്/സിൻഡ്രോം). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വർദ്ധിക്കുന്നു. തടി കൂടുക, ആർത്തവ ക്രമക്കേടുകൾഉണ്ടാവുക, മുടി കൊഴിച്ചിൽ, വന്ധ്യത തുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ (പിസിഒഡി) അണ്ഡാശയങ്ങൾ അസാധാരണമായി ഉയർന്ന അളവിൽ ആൻഡ്രോജൻ, പുരുഷ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്. തലയോട്ടിയിലെ മുടി കനംകുറഞ്ഞതും തലയോട്ടിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കട്ടിയുള്ളതും കറുത്തതുമായ മുടിയുടെ വളർച്ച കൂടാതെ മുഖം, നെഞ്ച് എന്നിവിടങ്ങളിൽ അമിതമായ രോമവളർച്ച ഇവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.

ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം, ഗർഭം അലസൽ, ശരീരത്തിലും മുഖത്തും അമിത രോമവളർച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചർമ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്. പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

ജനിതക പാരമ്പര്യ കാരണങ്ങളാല്‍ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിഡിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നട്സുകൾ, ഫ്ളാക്സ് സീഡുകൾ, എള്ള് തുടങ്ങിയ ഭക്ഷണങ്ങളിൽ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ഉലുവ, കറുവാപ്പട്ട, മഞ്ഞൾ, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News