രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി . കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് പെരിയയിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവർ കേന്ദ്ര സർവ്വകലാശാല ഹെലിപാഡിൽ വരവേറ്റു.

അതേസമയം, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനാണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്. വൈകിട്ട് കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയാകും.742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.

തുടർന്ന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി നാളെ നേവൽ ബേസിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ദക്ഷിണ നാവിക കമാൻഡിന്റെ പ്രദർശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദർശിക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News