തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

വോട്ടർ ഐഡിയും, ആധാറും ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രമേയം വോട്ടിനിടാൻ രാജ്യസഭാ ഉപാധ്യക്ഷൻ വിസമ്മതിച്ചു. വോട്ടിനിടാൻ വിസമ്മതിച്ചതിൽ സഭയിൽ ശക്തമായ പ്രതിഷേധം അരങ്ങേറി.

ക്രമപ്രശ്നവും പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സഭയിൽ ശാന്തത ഇല്ലാതെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഉപാധ്യക്ഷന്റെ നിലപാട്. ജോണ്‍ ബ്രിട്ടാസ് എംപിയുയുടെ പ്രമേയം വോട്ടിനിടണമെന്ന് കോണ്‍ഗ്രസും, തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം  സഭ ബഹിഷ്ക്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News