രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് കോണ്ഗ്രസും,തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷം

തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ജോണ് ബ്രിട്ടാസ് എംപിയുടെ പ്രമേയംവോട്ടിനിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം  സഭ ബഹിഷ്ക്കരിച്ചു

തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ജോണ് ബ്രിട്ടാസ് എംപിയുടെ പ്രമേയംവോട്ടിനിടാൻ വിസമ്മതിച്ചു രാജ്യസഭാ ഉപാധ്യക്ഷൻ.വോട്ടിനിടാൻ വിസമ്മതിച്ചതിൽ സഭയിൽ ശക്തമായ പ്രതിഷേധം അരങ്ങേറി.

ക്രമപ്രശനവും  പ്രതിപക്ഷം ഉന്നയിച്ചു.എന്നാൽ സഭയിൽ ശാന്തത ഇല്ലാതെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഉപാധ്യക്ഷന്റെ നിലപാട്.

ജോണ് ബ്രിട്ടാസ് എംപിയുയുടെ പ്രമേയം വോട്ടിനിടണമെന്ന് കോണ്ഗ്രസും, തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.എന്നാൽആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം  സഭ ബഹിഷ്ക്കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here