വൃദ്ധമാതാവിനോട് മക്കളുടെ ക്രൂരത; റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു

കണ്ണൂർ മാതമംഗലത്ത് സ്വത്തു കൈക്കലാക്കാൻ മക്കൾ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു റിപ്പോർട്ടുതേടി. അടിയന്തിര നടപടി കൈക്കൊള്ളാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് നടപടി.

മീനാക്ഷിയമ്മ എന്ന വൃദ്ധസ്ത്രീയെയാണ് സ്വത്ത് കൈക്കലാക്കാൻ മക്കള്‍ മര്‍ദ്ദിച്ചും ബലം പ്രയോഗിച്ചും പ്രമാണങ്ങളില്‍ ഒപ്പിടുവിക്കാൻ ശ്രമിച്ചതായി വാർത്തവന്നത്. ‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ആക്റ്റ്’ പ്രകാരമുള്ള അടിയന്തിര നടപടിയെടുക്കാനാണ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News