‘7 വിവാഹ നിയമങ്ങളിലും മാറ്റം വരും’; കേന്ദ്രസർക്കാർ നീക്കത്തിൽ ദുരൂഹതകളേറെ; ചോദ്യങ്ങളും…

സ്ത്രീകളുടെ ശാരീരികവും മാനസികവും പ്രത്യുൽപ്പാദനപരവുമായ ആരോഗ്യം പ്രധാനമെന്ന വാദത്തോടെയാണ് വിവാഹ പ്രായ ഏകീകരണ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എല്ലാ സമുദായങ്ങൾക്കും നിയമം ബാധകമാകും. 7 വിവാഹ നിയമങ്ങളിലും മാറ്റമുണ്ടാകും. എന്നാൽ കേന്ദ്രസർക്കാർ നീക്കത്തിൽ ദുരൂഹതകളും ചോദ്യങ്ങളും നിരവധിയാണ്.

ലിംഗ സമത്വം ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. പെൺകുട്ടികളുട വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നതിലൂടെ ചില സമുദായങ്ങളെ ലക്ഷ്യം വയ്ക്കുകയെന്നാണ് സംശയങ്ങളും ഉയരുന്നുണ്ട്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ പ്രധാനമായും ഭേദഗതി വരും.
വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും.

1955-ലെ ഹിന്ദു വിവാഹ നിയമം,

1956- ലെ ഹിന്ദു ദത്ത് – പരിപാലന നിയമം,

1936-ലെ പാഴ്സി വിവാഹ – വിവാഹമോചന നിയമം,

1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട്

2006-ലെ ബാലവിവാഹ നിരോധന നിയമം

1872-ലെ ക്രൈസ്തവ വിവാഹ നിയമം

1956-ലെ ഹിന്ദു ബാല രക്ഷാകർതൃ നിയമം

1969-ലെ ഇന്ത്യക്കാരുടെ വിദേശ വിവാഹ നിയമം എന്നിവയിൽ മാറ്റം വരും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച് പഠിക്കാൻ രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താൻ തീരുമാനം എടുത്തതെന്നും കേന്ദ്രസർക്കാർ വാദിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here