ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് എഫ്സി ഗോവയുടെ പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. സ്പാനിഷ് പരിശീലകനായ ജുവാൻ ഫെറാൻഡോ ഗോവ വിട്ട് മറ്റൊരു ഐഎസ്എൽ ക്ലബായ എടികെ മോഹൻ ബഗാനിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ് ഇതിനുപിന്നാലെയാണ് പുതിയ പരിശീലകനെ ഗോവയുടെ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ.
ഗോവയുടെ തന്നെ ടെക്നിക്കൽ ഡയറക്ടർ പെരേയ്ര സ്പാനിഷ് പരിശീലകൻ ഏയ്ഞ്ചൽ വിയാഡെറോ എന്നിവരിലൊരാൾ ക്ലബിന്റെ അടുത്ത പരിശീലകനാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. മുൻ ഇന്ത്യ ഡിഫൻഡറായ ഡെറിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോവയിൽ വിവിധ റോളുകളിൽ പ്രവർത്തിച്ചുവരികയാണ്. വിയാഡെറോയെ മുമ്പ് പരിശീലകസ്ഥാനത്തേക്ക് ഗോവ പരിഗണിച്ചിരുന്നു. ഗോവ മുന്നോട്ടുവയ്ക്കുന്ന പൊസെഷൻ സ്റ്റൈൽ ഫുട്ബോളിന്റെ വക്താവ് കൂടിയാണ് വിയാഡോറെ.
അടുത്ത ദിവസം നടക്കുന്ന ഗോവയുടെ ഐഎസ്എൽ മത്സരത്തിൽ ക്ലിഫോർഡ് മിറാൻഡയ്ക്കായിരിക്കും താൽക്കാലിക ചുമതല. റിപ്പോർട്ടുകൾ പ്രകാരം ഗോവയുടെ അടുത്ത പരിശീലകൻ ആരെന്ന് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.