അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ ഊര്‍ജ്ജിതം; സമയബന്ധിതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ

സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ. സമയബന്ധിതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫീസറെയും ജില്ലാതലത്തില്‍ നിര്‍വഹണ സമിതികളെയും ബ്ലോക്ക് തലത്തില്‍ സൂപ്പര്‍ ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തില്‍ ജനകീയ സമിതികളെയും വാര്‍ഡ് തലത്തില്‍ വാര്‍ഡ് സമിതികളെയും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിക്കുന്നതിനും എന്യുമെറേഷന്‍ പ്രവര്‍ത്തികള്‍ക്കുമായി എന്യുമെറേഷന്‍ ടീമുകളെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു.

അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യം ചോര്‍ന്നു പോകാതിരിക്കാനും ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അടയാളപ്പെടുത്തുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാനും അര്‍ഹരായവര്‍ വിട്ടുപോകാതിരിക്കാനും വേണ്ടി സംസ്ഥാനത്താകെ ഏകദേശം നാല് ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, തദ്ദേശസ്ഥാപന തല ജനകീയ സമിതി അംഗങ്ങള്‍, വാര്‍ഡ് സമിതി അംഗങ്ങള്‍ ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സൂപ്പര്‍ ചെക്ക് ടീം അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്‍കിവരികയാണ്.

സംസ്ഥാനത്ത് ആകെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളായ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News