വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും കേരളം മുന്നിൽ; കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്

കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്.വിദ്യാഭ്യാസം,സ്ത്രീശാക്തീകരണം ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീ നാരായണ ഗുരുവിൻ്റെ വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്ന വചനവും വള്ളത്തോളിന്റെ മാതൃ വന്ദനവും ഉദ്ധരിച്ചു കൊണ്ടായിരുന്നു കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ പ്രസംഗം.

ഉയർന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയുമാണ് നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു.വിദ്യാഭ്യാസം,സ്ത്രീ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

സമ്പൂർണ സാക്ഷരതയുടെ കാര്യത്തിൽ പി എൻ പണിക്കരുടെ സംഭാവനകൾ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.യൂനസ്കോയുടെ ഗ്ലോബൽ നെറ്റ് വർക്ക് ഓഫ് ലേർണിങ് പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ മൂന്ന് നഗരങ്ങളിൽ തൃശൂരും നിലമ്പൂരും കേരളത്തിലാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.ശ്രീ നാരായണ ഗുരുവിന്റെ വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്ന വചനം ഉദ്ധരിച്ചു കൊണ്ടായിരു രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ തുടക്കം

വള്ളത്തോളിന്റെ മാതൃ വന്ദനത്തിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ പ്രത്യേകതകളെ എടുത്തു പറഞ്ഞത്.

ബിരുദദാന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.ചടങ്ങിന് ശേഷം കൊച്ചിയിലേക്ക് തിരിച്ച രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച വരെ കേരളത്തിൽ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News