ബിരുദദാന ചടങ്ങ് സംഘപരിവാർ മേളയായി മാറി; സി എച്ച് കുഞ്ഞമ്പു എംഎൽഎ

രാഷ്ട്രപതി പങ്കെടുത്ത കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ വി ഐ പി നിരയിൽ ഇടം പിടിച്ചത് ആർ എസ് എസ് പ്രചാരകർ. അതേ സമയം ജനപ്രതിനിധികളായ സ്ഥലം എം പിയെയും എം എൽ എ യെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ബിരുദദാന ചടങ്ങ് സംഘപരിവാർ മേളയായി മാറിയെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു പ്രതികരിച്ചു.

സംഘപരിവാർ നേതാക്കളായ കെ കെ ബലറാം, പി പി സുരേഷ് ബാബു തുടങ്ങിയവരായിരുന്നു ബിരുദദാന ചടങ്ങിലെ വി ഐ പി നിരയിൽ. ഡീൻ ഉൾപ്പെടെ സർവ്വകലാശാല ഉന്നത ഉദ്യേസ്ഥർക്ക് വേണ്ടി മാറ്റി വച്ച സീറ്റുകളിൽ ആർ എസ് എസിൻ്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കൾ.

ബിരുദദാന ചടങ്ങിൽ കേന്ദ്ര സർവ്വകലാശാലാ രാഷ്ടീയം കലർത്തിയപ്പോൾ സ്ഥലം എം എൽ എ സി എച്ച് കുഞ്ഞമ്പു, എം പി രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരെ ക്ഷണിച്ചില്ല. ഇത് വിവാദമായതോടെ ചടങ്ങിന് തൊട്ട് മുൻപ് ക്ഷണിച്ചെങ്കിലും ഇരുവരും പങ്കെടുത്തില്ല. സംസ്ഥാന മന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല.

കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, സുഭാഷ് സർക്കാർ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല. കേന്ദ്ര സർവകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു ബിരുദദാന ചടങ്ങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News