തൃണമൂൽ എംപി ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. റൂൾ ബുക്ക് വലിച്ചെറിഞ്ഞതിനാണ് സസ്‌പെൻഷൻ.
ജോൺ ബ്രിട്ടാസ് എംപിയുടെ പ്രമേയത്തിൽ വോട്ടെടുപ്പ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ഡെറിക് ഒബ്രിയന്റെ പ്രതിഷേധം. തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്നായിരുന്നു പ്രമേയം.
ഡിവിഷൻ(വോട്ടെടുപ്പ്) വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭ ശാന്തമാക്കി(ഓർഡർ)തന്നാൽ ഡിവിഷൻ അനുവദിക്കാമെന്ന ന്യായമാണ് ഡെപ്യൂട്ടി ചെയർമാൻ ഉന്നയിച്ചത്. പ്രമേയം അവതരിപ്പിച്ച അംഗത്തിന്റെ അവകാശമാണ് ഡിവിഷൻ എന്നും സഭ ഓർഡറിൽ ആക്കേണ്ട ഉത്തരവാദിത്വം ചെയറിനാണെന്നും ജോൺ ബ്രിട്ടാസ് എം പിപ്രതികരിച്ചു.
പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ എന്നിവർ ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസിന്റെ വാദഗതിയെ സമർത്ഥിച്ചു.സഭ ശാന്തമാകാതെ ഡിവിഷനിലേക്ക് കടന്നാൽ അംഗങ്ങൾ അവരുടെ സീറ്റുകളിൽ പോയിരിക്കും എന്ന് പ്രതിപക്ഷനേതാവ് ഉറപ്പു നൽകിയിട്ടും ചെവിക്കൊള്ളാൻ
ഡെപ്യുട്ടി ചെയർമാൻ തയ്യാറായില്ല.
തുടർന്ന് ജോൺ ബ്രിട്ടാസ് എം പിയുടെ ഡിവിഷൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായി റൂൾ ബുക്ക് സഭയിൽ വലിച്ചെറിഞ്ഞ ഡെറിക് ഒബ്രെയ്‌നെ സസ്പെൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.