കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും; മന്ത്രി സജി ചെറിയാൻ

ആലപ്പുഴയിലെ കൊലപാതങ്ങളിൽ അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി സജി ചെറിയാൻ. ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൊലപാതകങ്ങളെ യോഗത്തിൽ ഒറ്റക്കെട്ടായി അപലപിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും പരസ്പരം ചെളിവാരി എറിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, ഗൂഡലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ് നൽകി. പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ യോഗത്തിന് ശേഷം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ പ്രത്യേക യോഗം വിളിക്കുമെന്നാണ് സമാധാന യോഗത്തിന് ശേഷമുള്ള അറിയിപ്പ്. മതപരമായ പ്രശ്നം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അതിൽ എല്ലാ പാർട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here