ബിജെപി നേതാവിൻ്റ കൊലപാതകം; അഞ്ച് എസ്ഡിപിഐ പ്രവർത്തകര്‍ അറസ്റ്റില്‍

ബിജെപി നേതാവിൻ്റ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരിയിൽ നിന്നാണ് ഇവരെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

അതേസമയം ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്.

ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

പ്രതികളെ ഇന്നുതന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ പങ്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിജയ് സാഖറെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News