വിവാഹപ്രായ നിയമം: ഏകസിവില്‍ കോഡിനു വേണ്ടിയുള്ള ആര്‍.എസ്.എസ് ഗൂഢാലോചന; ഐ.എന്‍.എല്‍

ആര്‍.എസ്.എസിന്‍െറ സ്വപ്നത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’ത്തില്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ വിപാടനം ചെയ്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുവാനുള്ള സംഘ്പരിവാറിന്‍െറ ഗൂഢപദ്ധതിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് ആക്കാനുള്ള ബില്ലിന്റെ പിന്നിലെന്ന് വ്യക്തമായതായി ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിന്‍െറയും ലിംഗസമത്വത്തിന്‍െറയും പേരില്‍ കൊണ്ടുവന്ന ഈ അറുപിന്തിരിപ്പന്‍ നിയമം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. ഏഴ് വ്യക്തിനിയമങ്ങള്‍ ഇതോടെ ഇല്ലാതാവുമെന്നും രാജ്യം ഒരൊറ്റ നിയമത്തിന്‍ കീഴില്‍ വരുമെന്നുമുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകളില്‍നിന്ന് എല്ലാം വ്യക്തമാവുന്നുണ്ട്.

ഭരണഘടനയുടെ 25ാം അനുച്ഛേദനം പ്രദാനം ചെയ്യുന്ന വിശ്വാസ, ആചാര-അനുഷഠാന അവകാശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് മോദി സര്‍ക്കാര്‍ ഈ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘ്പരിവാറിന്‍െറ ഈ കുടില നീക്കം പരാജയപ്പെടുത്താന്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാസിം ഇരിക്കൂര്‍ പ്രസതാവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News