രണ്ട് വാര്‍ത്ത വെബ്‌സൈറ്റും, 20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വാര്‍ത്ത വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലുകളും വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്.കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങി വിവിധ വിഷയങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഉള്ളടക്കം നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍, ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും ഇത്തരത്തില്‍ ഉള്ള ഉള്ളടക്കം ഈ ചാനലുകളില്‍ ഉണ്ടായിരുന്നെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാന്‍ ഈ ചാനലുകള്‍ ഉള്ളടക്കം ഉപയോഗിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നെന്നും കേന്ദ്രം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News