പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കർണാടക

കർണാടകയിൽ ഒമൈക്രോൺ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂഇയർ ആഘോഷം നിരോധിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പാർട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.

 ഒമൈക്രോൺ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്ധരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പുതുവത്സര ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ നഗരത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടംകൂടുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു.ഇത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്തുടനീളം ഡിസംബർ 30 മുതൽ ജനുവരി 2 വരെ തുറസ്സായ സ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും,ക്ലബ്ബുകളിലും റസ്‌റ്റോറന്റുകളിലും ഡി ജെ പാർട്ടികളും പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here