സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്. ഇന്ന് മുതൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നുണ്ട്.

വാക്സിനേഷൻ സെന്ററുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളൊരുക്കി. വിമാനത്താവളങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 റൂമുകളാണ് കുട്ടികൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളത്.

അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ഇന്ന് മുതൽ വാക്‌സിനേഷൻ ആരംഭിച്ചതായി അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here