പഞ്ചായത്ത് റോഡ് നിർമ്മാണത്തിനിടെ തർക്കം; പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

കൊല്ലം കൊട്ടിയം സി ഐ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് തൃക്കോവിൽ വട്ടം പഞ്ചായത്ത് ഭരണ സമിതി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രസിഡന്റ് ജലജയുടെ നേതൃത്വത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് പ്രതിഷേധം. തുടർന്ന് വിശദമായ അന്വേഷണം നടത്താമെന്ന് ചാത്തന്നൂർ എസിപി ഉറപ്പ് നൽകിയതോടെ സമരം അവസാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടു പയോഗിച്ച് നിർമ്മിക്കുന്ന രണ്ട് കോടിയുടെ റോഡ് നിർമ്മാണം സി ഐ തടഞ്ഞെന്നാണ് ആരോപണം.കിഴവൂർ 13ാം വാർഡ് തഴുത്തല നാഷണൽ പബ്ലിക്ക് സ്കൂൾ റോഡ് നിർമ്മാണം നിർത്തിവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here