പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും തുടര്‍ന്ന് 1 മണിക്ക് ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ലയും വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ശൈത്യകാല സമ്മേളനം നാളെ വരെ ആയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന് താല്പര്യമുള്ള ബില്ലുകള്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് സഭ സമ്മേളനം അവസാനിപ്പിക്കാനുള്ള തീരുമാനം. പാര്‍ലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി ആധാറും, വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന ബില്‍ ഇന്നലെ രാജ്യസഭയിലും പാസാക്കുകയും, നാടകീയ നിക്കങ്ങളിലൂടെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസാക്കുന്ന ബില്‍ ലോക്‌സഭയിലും അവതരിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം ഇന്നത്തോടെ അനിശ്ചിത കാലത്തേക്ക് പിരിയാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News