ഒമൈക്രോണ്‍ വ്യാപനം; കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ഒമൈക്രോണ്‍ വ്യാപനത്തിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഡെല്‍റ്റയെക്കാല്‍ വ്യാപന ശേഷി കൂടിയ വകഭേദമാണ് ഒമൈക്രോണ്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.

വാക്‌സിനുകള്‍ ഒമൈക്രോണ്‍ വകഭേദത്തിന് എതിരെ ഫലപ്രദമാണോ എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ പാര്‍ലമെന്റിനെ അറിയിച്ചു.

അതെ സമയം മൂക്കില്‍ ഒഴിക്കുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആയി പരിഗണിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ ശക്തമായി. ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് രോഗ വ്യാപനത്തിന് എതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News