ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം

ഐ എസ് എല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ബഗാന്റെ ജയം. ഹ്യൂഗോ ബൗമാസിന്റെ ഇരട്ട ഗോളുകളും ലിസ്റ്റന്‍ കൊളാക്കോവിന്റെ ഗോളുമാണ് എ ടി കെയ്ക്ക് വിജയം ഒരുക്കിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും മലയാളിതാരങ്ങള്‍ നേടി. സുഹൈറിന്റെയും മഷൂര്‍ ഷെരീഫിന്റെയും വകയായിരുന്നു ഗോളുകള്‍. വിജയത്തോടെ എ ടി കെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

അതേസമയം ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ചെന്നൈയിന്‍ എഫ് സിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ കൊമ്പന്മാര്‍ ഇറങ്ങുന്നത്.

നാളെ രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മത്സരം. ആറ് മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ആറാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News