അട്ടപ്പാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി സന്ദര്‍ശനം നടത്തി

അട്ടപ്പാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി സന്ദര്‍ശനം നടത്തി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും എംഎല്‍എ മാര്‍ സന്ദര്‍ശിച്ചു.

ശിശുമരണം നടന്ന പശ്ചാത്തലത്തിലാണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ നിയമസഭാസമിതി ചെയര്‍മാന്‍ ഒആര്‍ കേളുവും അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എപി അനില്‍കുമാര്‍,പിപി സുമോദ്, എ രാജ, വിആര്‍ സുനില്‍കുമാര്‍ എന്നിവര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്.

തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകളും തെക്കെ ചാവടിയൂരിലെ കമ്മ്യൂണിറ്റി കിച്ചനും അങ്കണവാടിയും സന്ദര്‍ശിച്ചു. ഊരുകളില്‍ ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ നേരില്‍ കണ്ട് അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണ ക്രമവും, പോഷകാഹാരങ്ങളുടെ ലഭ്യത, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് ചോദിച്ചറിഞ്ഞു.

ഊരുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി കളിക്കളമൊരുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐടിഡിപി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും സമിതി സന്ദര്‍ശനം നടത്തി. നിയമസഭാസമിതി ചെയര്‍മാന്‍ ഒആര്‍ കേളുവും അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എപി അനില്‍കുമാര്‍,പിപി സുമോദ്, എ രാജ, വിആര്‍ സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

ഊര് സന്ദര്‍ശനത്തില്‍ ഐ.ടി.ഡി.പി, ആരോഗ്യം, എക്സൈസ്, ഐസിഡിഎസ്, കുടുംബശ്രീ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel