രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ട്രാവല്‍ ഓഫീസസ് യൂണിയന്‍. ബൂസ്റ്റര്‍ ഡോസ് എടുത്തവരെ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വിവിധ രാജ്യങ്ങളിലെ ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള യാത്രാ മാനദണ്ഡങ്ങളില്‍ കുവൈത്ത് മന്ത്രിസഭ ചിലമാറ്റങ്ങള്‍ വരുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ടൂറിസം ട്രാവല്‍ രംഗത്തുള്ള സഥാപനങ്ങളുടെ കൂട്ടായ്മ അഭ്യര്‍ത്ഥനയുമായി എത്തിയത്. നിലവിലെ യാത്രാനുമതി മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നും യൂണിയന്‍ നിര്‍ദേശിച്ചു.
ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോഗ്യ അവസ്ഥയ്ക്ക് സ്ഥിരത കൈവന്നിട്ടുണ്ട്. അതിന് അനുസൃതമായി സാധ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് യാത്രാനന്തരം ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും പഴയ നിയന്ത്രണങ്ങളിലേക്ക് മടങ്ങിയാല്‍ രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളും വീണ്ടും പ്രതിസന്ധിയിലാകുമെന്നും ട്രാവല്‍ ഓഫീസസ് യൂനിയന്‍ ചൂണ്ടിക്കാട്ടി.
രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനുവരി രണ്ടിന് ആണ് നിയമം പ്രാബല്യത്തിലാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.