‘ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്..’ ഇന്ന് ദേശീയ ഗണിത ശാസ്ത്ര ദിനം

ഗണിത ശാസ്ത്ര രംഗത്തെ എക്കാലത്തേയും മഹാനായ ശ്രീനിവാസ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണിന്ന്. ഈ ദിവസം ഡിസംബര്‍ 22 ദേശീയ ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നു. വൈദിക കാലംമുതല്‍ അനുസ്യൂതം പ്രവഹിച്ച ഒരു വൈജ്ഞാനിക ധാരയുടെ ഒടുവിലത്തെ കണ്ണിയായിരുന്നു ശ്രീനിവാസ രാമാനുജന്‍.

ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താല്‍ അവരിലൊരാള്‍ ശ്രീനിവാസ രാമാനുജനാണ്. ആധുനിക ഇന്ത്യയില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരു ഗണിതജ്ഞന്‍ ഇല്ല എന്നാണ്.

കേവലം 33 വര്‍ഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടാണ് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടമായിരുന്നു. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കെല്ലാം വലിയ പ്രചോദനം നല്‍കുന്നതാണ്.

ഇന്ത്യ പൗരാണിക കാലം തൊട്ടേ ഗണിത ശാസ്ത്ര മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി വന്ന രാജ്യമാണ്. വിശ്വപ്രതിഭകളായ അനേകം ഗണിതശാസ്ത്രജ്ഞര്‍ ഈ മണ്ണില്‍ ജീവിച്ചു. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും ഗണിത ശാസ്ത്രത്തിലധിഷ്ഠിതമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News