വൈറ്റില ചക്കര പറമ്പില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രയില്‍നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. വൈറ്റില ചക്കരപറമ്പിന് സമീപത്തെത്തിയപ്പോള്‍ ലോറിക്ക് പിന്നിലേക്ക് ട്രാവലര്‍ ഇടിക്കുകയായിരുന്നു.
15 പേരില്‍ അധികം വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.