രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷനല്‍ ഡെമോന്‍സ്ട്രേഷന്‍ രാഷ്ട്രപതി വീക്ഷിക്കും. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും.

ഇന്നലെ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ രാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, കെ.ജെ മാക്‌സി എംഎല്‍എ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും എത്തിയിട്ടുണ്ട്. നാളെ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന അദ്ദേഹം തലസ്ഥാനത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News