ഐഎസ്എല്‍; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും

ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. രാത്രി 7:30 ന് വാസ്‌കോ തിലക് മൈതാനിലാണ് മത്സരം. സീസണിലെ മൂന്നാം ജയമാണ് കേരളത്തിന്റെ കൊമ്പന്മാരുടെ ലക്ഷ്യം.

അനായാസ ജയം കൊതിച്ചെത്തിയ മുംബൈ സിറ്റി എഫ്.സിയുടെ വമ്പ് തീര്‍ത്തതിന്റെ ആവേശത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സീസണിലാദ്യമായി കേരളത്തിന്റെ കൊമ്പന്മാര്‍ കളം വാണ മത്സരത്തില്‍ വിജയം കാല്‍ ഡസന്‍ ഗോളുകളുടെ മാര്‍ജിനിലായിരുന്നു.

മലയാളി താരം സഹലും വാസ്‌ക്വേസും ഡിയാസും ജീക്‌സണും എല്ലാം പരിശീലകന്‍ വുകുമനോവിച്ചിന്റെ തന്ത്രങ്ങള്‍ അതേപടി ഗ്രൗണ്ടില്‍ നടപ്പാക്കിയപ്പോള്‍ ചാമ്പ്യന്മാര്‍ കൊമ്പന്മാരെ നമിച്ചു. കഴിഞ്ഞ 5 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എതിരാളി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയാണ്.

കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച മറീന മച്ചാന്‍സ് തോല്‍വി അറിഞ്ഞത് ഒരൊറ്റ മത്സരത്തില്‍ മാത്രം. ലിലിയന്‍ സുല ചാങ്‌തെയാണ് ചെന്നെയുടെ പ്ലേമേക്കര്‍. പോരാളികളായ ഒഡീഷയെ തോല്‍പിച്ചെത്തുന്ന ബോസിദാര്‍ ബാന്‍ഡോവിക്കിന്റെ ചെന്നെയിന്‍ എഫ്.സിയുടെ മോഹം തുടര്‍ വിജയമാണ്. ഏതായാലും ഐ എസ് എല്ലിലെ ദക്ഷിണേന്ത്യന്‍ ഡെര്‍ബിക്കാണ് വാസ്‌കോ തിലക് മൈതാനില്‍ വേദി ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News