തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ നഗരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍. ഇമ്മാനുവല്‍, മേഘ ,അമല്‍ എന്നിവരാണ് കസ്റ്റഡിയിലായത്

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവരാണ് നവജാത ശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കാനാനിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. പീച്ചിയില്‍ നിന്ന് ഏനമാവിലേക്ക് ഒഴുകുന്ന കനാലാണിത്. എന്നാല്‍ കനാലിലെ ഒഴുക്ക് കുറവായിരുന്നു. തൃശൂരിലെ തന്നെ ഒരു വസ്ത്രവ്യാപാരശാലയുടെ കവറിലായിരുന്നു മൃതദേഹം. മ്യതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News